
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേന്ദ്ര ഏജൻസിക്കെതിരെയുള്ള അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച സർക്കാരിനാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്. (HC on Gold smuggling case)
ജുഡീഷ്യൽ നിയമനത്തിനുള്ള സ്റ്റേ തുടരും. സിംഗിൾ ബെഞ്ച് നടപടിക്കെതിരായ സർക്കാരിന്റെ അപ്പീൽ തള്ളിയത് ഡിവിഷൻ ബെഞ്ചാണ്.
ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ആയിരുന്നു സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം. ഇതിനുള്ള സ്റ്റേയാണ് കോടതി തുടരാൻ നിർദേശിച്ചത്.