
കൊച്ചി : ദേവസ്വം ബെഞ്ച് തന്നെ ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികൾ പരിഗണിക്കട്ടെയെന്ന് പറഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. (HC on Global Ayyappa Sangmam)
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം പരിപാടി തടയണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള പൊതുതാൽപര്യ ഹർജികൾ പരിഗണിക്കവെയാണ്.
നിലവിൽ സമാന സ്വഭാവത്തിലുള്ള ചില ഹർജികൾ ദേവസ്വം ബെഞ്ചിന്റെ പരിഗണനയിൽ ആണെന്നുള്ളത് കണക്കിലെടുത്താണ് കോടതിയുടെ നിർദേശം. നാളെ ദേവസ്വം ബെഞ്ച് ഇവ പരിഗണിക്കും.