
കൊച്ചി : ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാനായി ക്ഷേത്ര ഫണ്ടിൽ നിന്ന് യാത്രാച്ചിലവിനടക്കമുള്ള പണം ചിലവഴിക്കാമെന്നുള്ള മലബാർ ദേവസ്വം ബോർഡിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്തിന് ക്ഷേത്ര ഫണ്ടിൽ നിന്ന് പണം നൽകണം എന്നാണ് കോടതിയുടെ ചോദ്യം. (HC on Global Ayyappa Sangamam)
മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്ക് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാം എന്നായിരുന്നു ഉത്തരവ്. ഇതാണ് കോടതി സ്റ്റേ ചെയ്തത്. എന്തിനാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു.
അടുത്തയാഴ്ച വീണ്ടും ഹർജി പരിഗണിക്കും. നാളെയാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. പമ്പയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.