
കൊച്ചി : ആഗോള അയ്യപ്പ സംഗമത്തിന് പച്ചക്കൊടി കാട്ടി കേരള ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് കോടതി അനുമതി നൽകിയത്. (HC on Global Ayyappa Sangamam)
പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നാണ് നിർദേശം. അത്തരത്തിൽ ആഗോള അയ്യപ്പ സംഗമം നടത്താമെന്നാണ് കോടതി പറഞ്ഞത്.
കോടതിയുടെ നിർണ്ണായക ഉത്തരവ് ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികളിൽ വിധി പറഞ്ഞു കൊണ്ടാണ്. സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങൾ ഹനിക്കരുതെന്നും കോടതി വ്യക്തമാക്കി.