
കൊച്ചി : ആഗോള അയ്യപ്പ സംഗമം നടത്തുന്നത് അയ്യപ്പനിൽ വിശ്വാസമില്ലാത്തവരാണെന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ പറഞ്ഞു. ഇത് സനാതന ധർമ്മത്തെ തുടച്ചു നീക്കണമെന്ന് ആഹ്വാനം ചെയ്‌തവർ ആണെന്നും, ദുരുദ്ദേശ്യത്തോടെയുള്ള ഒരു പരിപാടികളും മതസ്ഥാപനങ്ങളുടെ പരിസരത്ത് സംഘടിപ്പിക്കരുതെന്നുള്ള നിയമം മറികടന്നാണ് അയ്യപ്പ സംഗമം നടത്താനുള്ള തീരുമാനമെന്നും ഹർജിക്കാരൻ വാദിച്ചു.(HC on Global Ayyappa Sangamam)
വ്രതമെടുത്ത് ആചാരങ്ങൾ പാലിക്കുന്ന ഒരാൾ പോലും പരിപാടിയിൽ ഇല്ലെന്നും, എല്ലാം രാഷ്ട്രീയക്കാർ ആണെന്നും, പിന്നെ ഇതെങ്ങനെ അയ്യപ്പ സംഗമം ആകുമെന്നും ഹർജിക്കാരൻ ചോദിച്ചു. കോടതി ചോദിച്ചത് അയ്യപ്പ സംഗമത്തിൽ സർക്കാരിൻ്റെ റോൾ എന്താണെന്നാണ്.
അതേസമയം, അയ്യപ്പ സംഗമം ഭരണഘടനാ വിരുദ്ധമോ, ആര്‍ട്ടിക്കിള്‍ 14 ന്‍റെ ലംഘനമോ അല്ലെന്ന് സർക്കാർ പറഞ്ഞു. പണം സ്വരൂപിക്കുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. എല്ലാം സ്പോൺസർഷിപ്പിലൂടെ പരിഹരിക്കുമെന്നാണ് സർക്കാർ പറഞ്ഞത്.
എന്ത് മാനദണ്ഡം അനുസരിച്ചാണ് അയ്യപ്പ സംഗമത്തിന് ആളുകളെ ക്ഷണിച്ചതെന്നും കോടതി ചോദിച്ചു. സാധാരണക്കാർക്ക് രജിസ്റ്റർ ചെയ്ത് ഇതിൽ പങ്കെടുക്കാമെന്ന് സർക്കാർ പറഞ്ഞു. സാധാരണക്കാര്‍ വന്നാല്‍ ശബരിമല വികസനത്തിന് ചര്‍ച്ചകള്‍ നടക്കുമോയെന്ന് കോടതി ആരാഞ്ഞു.