
കൊച്ചി: സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ച് ഓണാവധിക്ക് ശേഷം പരിഗണിക്കുമെന്ന് അറിയിച്ചു. ഇന്ന് അവധിക്കാല ബെഞ്ചിന് മുന്നിൽ ഹർജി വന്നിരുന്നുവെങ്കിലും, ദേവസ്വം ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.(HC on Global Ayyappa Sangamam)
ഇത് സംബന്ധിച്ച് കോടതി രേഖകൾ ചോദിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ അന്തിമ തീരുമാനം എടുത്തില്ലെന്നും യാതൊരു ഉത്തരവുകളും പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ഹൈന്ദവീയം ഫൗണ്ടേഷനാണ്.