കൊച്ചി : കേരള സർവ്വകലാശാലയിലെ വി സി - രജിസ്ട്രാർ പോരടക്കം അനുദിനം കടുക്കുന്ന സാഹചര്യത്തിൽ പദവി തർക്കത്തിൽ ഡോ. കെ എസ് അനിൽ കുമാറിന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. HC on Clash at Kerala University)
സസ്‌പെൻഷൻ നടപടിക്കെതിരെ അദ്ദേഹം നൽകിയ ഹർജി കോടതി തള്ളി. ഇതോടെ വി സിയുടെ നടപടി തുടരും.
എന്നാൽ, അനിൽ കുമാറിൻ്റെ സസ്‌പെൻഷൻ തുടരുന്ന കാര്യത്തിൽ സിൻഡിക്കേറ്റ് യോഗം ചേർന്ന് തീരുമാനമെടുക്കാമെന്ന് കോടതി ഉത്തരവിൽ പറയുന്നുണ്ട്.