കൊച്ചി : ബി അശോക് സ്ഥലംമാറ്റത്തിനെതിരെ നൽകിയ ഹർജിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് നിർദേശവുമായി ഹൈക്കോടതി. അദ്ദേഹത്തിൻ്റെ ഹർജി മുൻഗണന നൽകി പരിഗണിക്കണം എന്നാണ് നിർദേശം.(HC on B Ashok's transfer)
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിനെ സ്ഥലം മാറ്റിയത് സ്റ്റേ ചെയ്തിരുന്നു. ട്രൈബ്യൂണലിൻ്റെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
പ്രധാന കേസ് പരിഗണിക്കുമ്പോൾ പുതിയ ഹർജി പരിഗണിച്ച് കോടതിയുടെ സമയം കളയുന്നത് എന്തിനാണ് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.