
കൊച്ചി : കേരളത്തിൽ എ ഐ ക്യാമറകൾ സ്ഥാപിച്ചതിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ്നേതാക്കൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി. ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ് തള്ളിയത്. (HC on AI Camera corruption case)
വാദം കേട്ടത് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ്. ഇതിന് കാരണമായത് കരാറിൽ അഴിമതി നേരിട്ട് വ്യക്തമാക്കുന്ന ഒരു തീയവും ഹർജിക്കാർ നൽകിയെന്ന് കോടതിയുടെ നിരീക്ഷണമാണ്.