
കൊച്ചി : ബസിൽ പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ടതിന് കെ എസ് ആർ ടി സി ബസ് ഡ്രൈവറെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി കേരള ഹൈക്കോടതി. ഗതാഗത വകുപ്പിന് ഇത് വലിയൊരു തിരിച്ചടിയാണ്.(HC on action against KSRTC bus driver)
ഡ്രൈവർ ജയ്മോൻ ജോസഫിനെതിരെയാണ് നടപടിയെടുത്തിരുന്നത്. മതിയായ കാരണം ഇല്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എൻ നഗരേഷ് സ്ഥലംമാറ്റം റദ്ദാക്കി.
ഹർജിക്കാരനെ പൊൻകുന്നം യൂണിറ്റിൽ തന്നെ തുടരാൻ അനുവദിക്കണം എന്നാണ് കോടതിയുടെ നിർദേശം.