
കൊച്ചി : കേരളത്തിലെ സർവ്വകലാശാലകളിൽ സ്ഥിരം വി സിമാർ ഇല്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരം അല്ലെന്ന് പറഞ്ഞ് കേരള ഹൈക്കോടതി. സംസ്ഥാനത്തെ 13ൽ 12 സർവ്വകലാശാലകളിലും സ്ഥിരം വി സിമാർ ഇല്ലെന്നും, ഇത് ഗുരുതര സാഹചര്യം ആണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. (HC criticizes Governor and Govt)
കോടതി സംസ്ഥാന സർക്കാരിനെയും ചാൻസലറായ ഗവർണരെയും വിമർശിച്ചു. ഡോ. മോഹന്‍ കുന്നുമ്മലിന് കേരള സർവ്വകലാശാലയുടെ അധിക ചുമതല നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്.
കോടതിയെ സമീപിച്ചത് കേരള സർവകലാശാല സെനറ്റ് അംഗങ്ങളായ ഡോ. എ ശിവപ്രസാദ്, പ്രിയ പ്രിയദർശൻ എന്നിവരാണ്.