
കൊച്ചി : 18കാരനായ സഹപാഠിയുമായുള്ള പ്രണയം തുടരാനാണ് ആഗ്രഹമെന്ന് വ്യക്തമാക്കി പെൺകുട്ടി സത്യവാങ്മൂലം നൽകിയതോടെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഈ സാഹചര്യത്തിൽ കേസ് തുടരുന്നത് യുവാവിൻ്റെ ഭാവി തകർക്കുമെന്നാണ് കോടതി പറഞ്ഞത്. (HC cancels POCSO case against 18 year old)
കേസില്ലാതായാൽ ഹർജിക്കാരനും പെൺകുട്ടിയും ഒന്നിച്ച് സമാധാനത്തോടെ ജീവിക്കാനുള്ള സാധ്യത ഏറെയാണെന്നും ജസ്റ്റിസ് ജി ഗിരീഷ് ഉത്തരവിലൂടെ ചൂണ്ടിക്കാട്ടി.
18കാരൻ ഹൈക്കോടതിയെ സമീപിച്ചത് തിരുവനന്തപുരം പോക്സോ കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്.