
കൊച്ചി : സർക്കാരിന് തിരിച്ചടിയായി കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. നടപടി ഉണ്ടായിരിക്കുന്നത് പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയതിന് ശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ്. (HC cancels KEAM exam result)
ഉത്തരവ് ജസ്റ്റിസ് ഡി കെ സിങ്ങിന്‍റേതാണ്. വിധി വന്നിരിക്കുന്നത് എൻജിനീയറിങ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണ്ണയ രീതി സി ബി എസ് ഇ സിലബസ് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കാട്ടിയുള്ള ഹർജിയിലാണ്.
ഇത്തരത്തിലൊരു തിരിച്ചടി സംഭവിച്ചിരിക്കുന്നത് പ്രവേശന നടപടി ആരംഭിക്കാനിരിക്കെയാണ്.