കൊച്ചി : കേരള തീർത്ത് അപകടത്തിൽപ്പെട്ട എം എസ് സി ചരക്കു കപ്പൽ കമ്പനിയുടമകൾക്ക് വീണ്ടും തിരിച്ചടി. ഇവരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പൽ കൂടി തടഞ്ഞു വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. (HC against MSC company)
മത്സ്യബന്ധന ബോട്ടുടമകൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
എം എസ് സി പാൽമേറ തടഞ്ഞു വയ്ക്കാനാണ് നിർദേശം. നാല് ബോട്ടുടമകളാണ് കോടതിയെ സമീപിച്ചത്.