
കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവ് പുനഃസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. ഇത് ഇടപ്പള്ളി - മണ്ണൂത്തി ദേശീയപാതയിലെ ടോൾ പിരിവ് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള ദേശീയ പാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. (HC about Paliyekkara Toll Plaza case)
കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാൻ നിര്‍ദേശം നൽകിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും കോടതി അറിയിച്ചു. ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ദേശീയ പാത അതോറിറ്റി ആവശ്യപ്പെട്ടു.
ഇതാണ് കോടതി തള്ളിയത്. നാളെ വീണ്ടും ഹർജി പരിഗണിക്കും. നാളെ ഓൺലൈനായി ഹാജരാകണമെന്ന് ജില്ലാ കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.