Kerala
Toll : ഗതാഗത കുരുക്ക് : പാലിയേക്കരയിൽ നാലാഴ്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി
ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറേതാണ്
കൊച്ചി : പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗത കുരുക്ക് പരിഗണിച്ചാണ് തീരുമാനം. (HC about Paliyekkara Toll Plaza)
ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറേതാണ്. ഹർജിക്കാരൻ്റെ ആവശ്യം ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾ പിരിവ് നടത്താൻ പാടില്ല എന്നായിരുന്നു.
നാലാഴ്ചയ്ക്ക് ശേഷം ഇത് വീണ്ടും പരിഗണിക്കും. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്. ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചത് പ്രശ്നങ്ങൾ മൂന്നാഴ്ച കൊണ്ട് പരിഹരിക്കാം എന്നായിരുന്നു.