
തൃശൂർ : പാലിയേക്കരയിലെ ഗതാഗതക്കുരുക്കിന് എന്നാണ് പരിഹാരമാവുകയെന്ന് ചോദിച്ച് ഹൈക്കോടതി. തകർന്ന റോഡിൽ ടോൾ പിരിക്കുന്നതിന് കോടതി ദേശീയ പാത അതോറിറ്റിയെ വിമർശിച്ചു. (HC about Paliyekkara Toll Plaza)
മൂന്നാഴ്ചയ്ക്കുള്ളിൽ പരിഹാരം കണ്ടെത്തുമെന്നാണ് ദേശീയപാത അതോറിറ്റി കോടതിയ്ക്ക് നൽകിയ മറുപടി. ഇപ്പോഴും ടോൾ പിരിക്കുന്നു എന്നതാണ് പ്രശ്നം എന്ന് കോടതി ചൂണ്ടിക്കാട്ടി.