
കൊച്ചി : വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് അവസാനമായി ഒരു അവസരം കൂടി നൽകി കേരള ഹൈക്കോടതി. തീരുമാനം സെപ്റ്റംബർ പത്തിനകം അറിയിക്കണമെന്നാണ് നിർദേശം.(HC about loan of Wayand landslide victims)
കേന്ദ്രം ഇക്കാര്യത്തിൽ ഇതുവരെയും തീരുമാനം അറിയിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് കോടതിയുടെ ഇടപെടൽ. ഇന്ന് പരിഗണിച്ചത് ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ്.
കേന്ദ്ര അഭിഭാഷകൻ പറഞ്ഞിരുന്നത് ഓണം അവധിക്ക് ശേഷം തീരുമാനം അറിയിക്കാമെന്നാണ്. കേരള ബാങ്ക് നേരത്തെ വായ്പ എഴുതിത്തള്ളിയിരുന്നു.