
കൊച്ചി : സർക്കാർ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ച് സംസ്ഥാന സർക്കാരിനോടും ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈക്കോടതി. അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ആരാണെന്നാണ് കോടതി ചോദിച്ചത്. (HC about Global Ayyappa Sangamam)
പരിപാടി സംഘടിപ്പിക്കുന്നത് ദേവസ്വം ബോർഡാണെന്ന് സർക്കാർ മറുപടി നൽകി. ഇത് ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്ത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമമെന്ന് വിളിക്കുന്നതെന്നും, ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഇത് മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനാണ് എന്നാണ് സർക്കാർ നൽകിയ മറുപടി.
എന്തിനാണ് സ്പോൺസർഷിപ്പിലൂടെ പരിപാടി സംഘടിപ്പിക്കുന്നതെന്നും, രിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേയെന്നും ചോദിച്ച കോടതി, ഹർജി ഫയലിൽ സ്വീകരിച്ചു. ദേവസ്വം ബോർഡും സർക്കാരും വിഷയത്തിൽ മറുപടി നൽകണമെന്നും ഹൈക്കോടതി അറിയിച്ചു.