

കോട്ടയം: വിദ്വേഷ പരാമര്‍ശം നടത്തിയതിൽ ഹൈക്കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാൻ തീരുമാനമായി(Hate Speech). ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നെടുത്ത തീരുമാനദി തുടർന്ന് അറസ്റ്റ് ചെയ്യാൻ ഡിജിപിയാണ് നിര്‍ദേശം നൽകിയത്.
എംഎല്‍എയും ബിജെപി നേതാവുമായ പി.സി. ജോർജ് ജനുവരി 5 ന്, ഒരു ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിന്ന് ആരോപിച്ച് യൂത്ത് ലീഗ് പോലീസിനെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് പി . സി ജോർജിനെതിരെ കേസെടുത്തു. മാത്രമല്ല; കോട്ടയം ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. നിരന്തരം ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന കാരണത്താലാണ് മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയത്.