കോഴിക്കോട് : അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപ പോസ്റ്റിട്ടയാൾക്കെതിരെ കേസ്. (Hate post against VS Achuthanandan )
താമരശ്ശേരി സ്വദേശിയായ ആബിദ് അടിവാരത്തിനെതിരെ കേസ് എടുത്തിരിക്കുന്നത് ഡി വൈ എഫ് ഐ പ്രവർത്തകനും അഭിഭാഷകനുമായ പി പി സന്ദീപിൻ്റെ പരാതിയിലാണ്. ഇയാൾ വിദേശത്താണ്. ഫേസ്ബുക്കിലൂടെയായിരുന്നു വിദ്വേഷ പ്രചാരണം.