

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്‌മെന്റിൽ ഹസ്‌നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ. ഹസ്‌നയ്‌ക്കൊപ്പം താമസിച്ചിരുന്ന ആദിൽ എന്ന യുവാവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ലഹരി ഇടപാടുകളിൽ പങ്കുണ്ടെന്നും ബന്ധു ആരോപിച്ചു.(Hasna's initial postmortem report says no injuries on her body)
മരിക്കുന്നതിന് തൊട്ടുമുമ്പ് ഹസ്‌ന ഉമ്മയെ വിളിച്ച് വീട്ടിലേക്ക് മടങ്ങാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഉടൻ മടങ്ങിയെത്തുമെന്ന് പറഞ്ഞ യുവതി ജീവനൊടുക്കിയത് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കൾ പറയുന്നു. മുൻ വിവാഹത്തിലുള്ള രണ്ട് മക്കളെ കാണാൻ ഭർത്താവ് അനുവദിക്കാത്തതിൽ ഹസ്‌നയ്ക്ക് മനോവിഷമം ഉണ്ടായിരുന്നു.
ഹസ്‌നയുടേത് തൂങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മറ്റ് മുറിവുകളോ ചതവുകളോ കണ്ടെത്തിയിട്ടില്ല. താമരശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഹസ്‌നയുടെ മൂത്ത മകൻ (13) ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്.