

കോഴിക്കോട്: കൈതപ്പൊയിലിലെ അപ്പാർട്ട്‌മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഹസ്ന മരിക്കുന്നതിന് മുൻപ് കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച ശബ്ദരേഖ പുറത്തുവന്നതാണ് കേസിൽ നിർണ്ണായകമായത്. ഇതിന്റെ അടിസ്ഥാനത്തിൽ ആദിലിനെ പോലീസ് രണ്ടാം തവണയും ചോദ്യം ചെയ്തു.(Hasna's death, Police investigating revelations in audio recording)
താൻ നേരിടുന്ന പ്രയാസങ്ങൾ വെളിപ്പെടുത്തുമെന്നും ആദിലും കൂട്ടാളികളും ഉപയോഗിക്കുന്ന ലഹരിമരുന്നിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നും ഹസ്ന ശബ്ദരേഖയിൽ ഭീഷണിപ്പെടുത്തുന്നുണ്ട്. കൊടി സുനി, താമരശ്ശേരിയിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഷിബു എന്നിവരുടെ പേരുകൾ ഹസ്ന എടുത്തുപറയുന്നുണ്ട്.
പോലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടാലും വിവരങ്ങൾ താൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുമെന്നും ഹസ്ന പറയുന്നു. വയനാട് പാർട്ടിയെക്കുറിച്ച് അന്വേഷണം: കൊടി സുനി പരോളിലിറങ്ങിയ സമയത്ത് വയനാട്ടിൽ നടന്ന ഒരു പാർട്ടിയിൽ താമരശ്ശേരി സ്വദേശികളായ ചിലർ പങ്കെടുത്തിരുന്നു.