ഹാഷിമിന്റെ ആ സങ്കടം മാറി ; നഷ്ടമായ മെഡല്‍ ശാസ്‌ത്രോത്സവ വേദിയില്‍ വെച്ച് സമ്മാനിച്ച് വി ശിവന്‍കുട്ടി | V Sivankutty

കായികമേളയില്‍ നിന്ന് മടങ്ങവെ മെഡല്‍ അടങ്ങുന്ന ബാഗ് ഹാഷിമിന് നഷ്ടമായത് ഏറെ വേദനയുണ്ടാക്കിയിരുന്നു.
v sivankutty
Published on

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇന്‍ക്ലൂസീവ് ഫുട്‌ബോളില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയത് പാലക്കാട്ടു നിന്നുള്ള ടീമായിരുന്നു. എന്നാല്‍ ടീം അംഗങ്ങളില്‍ ഒരാളായ ഹാഷിം തിരുവന്തപുരത്ത് നിന്ന് രണ്ടാം സ്ഥാനവും നേടി മടങ്ങിയത് സന്തോഷത്തോടെ ആയിരുന്നില്ല.

കായികമേളയില്‍ നിന്ന് മടങ്ങവെ മെഡല്‍ അടങ്ങുന്ന ബാഗ് ഹാഷിമിന് നഷ്ടമായത് ഏറെ വേദനയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ പകരം മെഡല്‍ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വിശിവന്‍കുട്ടി അറിയിക്കുകയും ചെയ്തു. ഇന്ന് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവ ഉദ്ഘാടന വേളയില്‍ ഹാഷിമിന് മെഡല്‍ സമ്മാനിച്ച സന്തോഷ വിവരം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

പരിമിതികളോടു പടവെട്ടി തന്നെയാണ് ഇൻക്ലൂസീവ് ഫുട്ബോളിൽ ഹാഷിം അടങ്ങുന്ന പാലക്കാട് ടീം രണ്ടാം സ്ഥാനം നേടിയത്. എന്നാൽ തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കായികമേളയിൽ നിന്ന് മടങ്ങവെ മെഡൽ അടങ്ങുന്ന ബാഗ് നഷ്ടമായി. കുഞ്ഞിന് വലിയ സങ്കടമായി. ഇക്കാര്യം അറിഞ്ഞപ്പോൾ തന്നെ ഹാഷിമിന് പകരം മെഡൽ നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.

ഇന്ന് പാലക്കാട്‌ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ ഉദ്ഘാടന വേളയിൽ ഹാഷിമിന് പകരം മെഡൽ നൽകി.

ഹാഷിമിന്റെ ചിരിയിൽ എല്ലാമുണ്ട്..

Related Stories

No stories found.
Times Kerala
timeskerala.com