

'ബിഗ് ബോസ് ചരിത്രത്തിൽ എന്നെപ്പോലൊരു മത്സരാർത്ഥി ഉണ്ടായിട്ടുണ്ടോ?' ഷാനവാസിനോട് നെവിൻ ചോദിക്കുന്നു. പുട്ടുണ്ടാക്കിയതും പൊറോട്ട ഉണ്ടാക്കിയതും ലുഡോ കളിച്ചതുമൊക്കെയാണ് നെവിൻ ചൂണ്ടിക്കാണിക്കുന്നത്.
“പുട്ടുണ്ടാക്കിയിട്ടുള്ള ഏത് സീസണാ ഉണ്ടായിട്ടുള്ളത്? ഇല്ല. ലുഡോ കളിച്ചിട്ടുള്ള ഏത് സീസണാ ഉണ്ടായത്? ഇല്ല. പൊറോട്ട അടിച്ചിട്ടുള്ള ഏത് സീസണാ ഉണ്ടായിട്ടുള്ളത്? ഉണ്ടായിട്ടില്ല. അതൊക്കെ ഞാൻ ചെയ്തു. ഇവിടെ ഞാൻ മാത്രമാണ് മെലിഞ്ഞ് വന്നിട്ട് തടിച്ചത്. ഏത് കണ്ടസ്റ്റൻ്റാ പ്രധാന വാതിലിലൂടെ പോയി അടുക്കളയിലൂടെ തിരികെവന്നത്? അതും ഞാൻ. വല്ലാത്തൊരു ജീവിതം തന്നെ എൻ്റെ.”- നെവിൻ പറയുന്നു.
ഈ സീസണിൽ ഏറ്റവുമധികം ആരാധകരുള്ള മത്സരാർത്ഥികളിൽ ഒരാളാണ് നെവിൻ. പലരുമായും പല പ്രശ്നങ്ങളുമുണ്ടായെങ്കിലും നെവിൻ ഇപ്പോഴും ഹൗസിൽ തുടരുകയാണ്. താരം ഫൈനൽ ഫൈവിലെത്തുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകൾ.
കഴിഞ്ഞ ആഴ്ച ഷാനവാസിനെതിരെയും അനുമോൾക്കെതിരെയും നടത്തിയ പ്രകോപനമായ പെരുമാറ്റം കാരണം ഈ ആഴ്ചയിലെ ബിഗ് ബാങ്ക് വീക്ക് ടാസ്കുകളിൽ നെവിന് പങ്കെടുക്കാൻ അനുവാദമുണ്ടായില്ല. വാരാന്ത്യ എപ്പിസോഡിൽ മോഹൻലാലാണ് ഈ ശിക്ഷ നൽകിയത്. ഈ ആഴ്ച ബിഗ് ബാങ്ക് വീക്ക് ടാസ്കുകളിൽ പങ്കെടുക്കാനുള്ള താത്പര്യം നെവിൻ പലതവണ അറിയിച്ചെങ്കിലും ബിഗ് ബോസ് അനുമതി നൽകിയില്ല.