ദേശീയപാത നിർമാണ നിരോധനത്തിനെതിരെ ഇടുക്കിയിൽ നാളെ ഹർത്താൽ |hartal

നിർമാണ നിരോധനത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
hartal
Updated on

ഇടുക്കി : ഇടുക്കിയിലെ പഞ്ചായത്തുകളിൽ നാളെ ഹർത്താൽ. ദേശീയപാത നിർമാണ നിരോധനത്തിൽ പ്രതിഷേധിച്ചാണ് ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകൾ നാളെ ഹർത്താലിന് യു ഡി എഫ് ആഹ്വാനം ചെയ്തത്.

അടിമാലി പഞ്ചായത്തിൽ എൽഡിഎഫും ഹർത്താൽ ആചരിക്കും. നേര്യമംഗലം മുതൽ വാളറ വരെ ദേശീയ പാത നിർമാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.

കേന്ദ്ര വനം മന്ത്രാലയത്തിന്‍റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേര്യമംഗലം - വാളറ ദേശീയപാത നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. റിസര്‍വ് ഫോറസ്റ്റില്‍ നിന്ന് മരം മുറിച്ചത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കി.

Related Stories

No stories found.
Times Kerala
timeskerala.com