ഹരിതവിദ്യാലയം റിയാലിറ്റിഷോ: 20 വരെ അപേക്ഷിക്കാം | Apply Now

'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷനിലേക്ക് നവംബർ 20 വരെ അപേക്ഷിക്കാം
Harithavidhyalayam
Published on

സംസ്ഥാനത്തെ സ്‌കൂളുകളിലെ മികവുകൾ പങ്കുവെയ്ക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷനിലേക്ക് നവംബർ 20 വരെ അപേക്ഷിക്കാം. പ്രൈമറി സ്‌കൂളുകൾക്കും ഹൈസ്‌കൂൾ-ഹയർ സെക്കന്ററി വിഭാഗങ്ങൾക്കും ഇത്തവണ പ്രത്യേകമായി അപേക്ഷകൾ സമർപ്പിക്കാം. സ്‌കൂളുകൾ www.hv.kite.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. (Apply Now)

സ്‌കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്‌കൂളുകളെ തിരഞ്ഞെടുക്കുക. സ്‌കൂളുകൾ നടത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണ് ഈ നാലാമത് എഡിഷൻ.

ഇത്തവണത്തെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ സംപ്രേക്ഷണം ഡിസംബർ അവസാനത്തോടെ കൈറ്റ് വിക്ടേഴ്‌സിൽ ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com