

തിരുവനന്തപുരം: ഹരിതകർമ്മസേനയുടെ മാർഗരേഖ പുതുക്കി തദ്ദേശ വകുപ്പ്. അജൈവ മാലിന്യം ശേഖരിക്കുന്നതിനായി ഇവർക്ക് കൂടുതൽ യൂസർ ഫീ ഈടാക്കാമെന്നാണ് നിർദേശം.(Haritha Karma Sena )
മാലിന്യത്തിനനുസരിച്ച് ഫീസ് കൂട്ടാവുന്നതാണ്. നിലവിൽ സ്ഥാപനങ്ങൾ പ്രതിമാസം നൽകേണ്ടത് 100 രൂപയാണ്.
വീടുകളിൽ നിന്നുള്ള അജൈവ മാലിന്യ ശേഖരണത്തിന് പഞ്ചായത്തുകളിൽ നിന്ന് കുറഞ്ഞത് 50 രൂപ, നഗരസഭകളിൽ 70 രൂപ എന്നിങ്ങനെയുള്ള നിരക്ക് തുടരുമെന്നാണ് മാർഗ്ഗരേഖയിൽ പറയുന്നത്. കൂടിയ നിരക്ക് എത്രയാണെന്ന് സൂചിപ്പിച്ചിട്ടില്ല.
തിരുവനന്തപുരമടക്കമുള്ള കോർപ്പറേഷൻ മേഖലകളിൽ വീടുകളിൽ നിന്നും ഈടാക്കുന്നത് 100 രൂപയാണ്.
വലിയ തോതിൽ മാലിന്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് ചാക്ക് വരെ കുറഞ്ഞത് 100 രൂപയും, അധികം വരുന്ന ഓരോ ചാക്കിനും കുറഞ്ഞത് 100 രൂപയും ഈടാക്കും.