ഹരീഷ് പേരടി ചിത്രം”ദാസേട്ടന്റെ സൈക്കിൾ”; ട്രെയിലർ പുറത്ത്

ഹരീഷ് പേരടി ചിത്രം”ദാസേട്ടന്റെ സൈക്കിൾ”; ട്രെയിലർ പുറത്ത്
Published on

പ്രശസ്ത നടൻ ഹരീഷ് പേരടി നിർമ്മിക്കുന്ന “ദാസേട്ടന്റെ സൈക്കിൾ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ മോഹൻലാൽ തന്റെ ഇൻസ്റ്റാ പേജിലൂടെ റിലീസ് ചെയ്തു. ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി,ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി വിമല നിർവഹിക്കുന്നു.എഡിറ്റർ-ജോമോൻ സിറിയക്ക്,തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ സി ഗിരീശൻ സംഗീതം പകരുന്നു. മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം “ഐസ് ഒരതി “എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.

ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയിൽ വൈദി പേരടി,അഞ്ജന അപ്പുക്കുട്ടൻ,അനുപമ,കബനി,എൽസി സുകുമാരൻ,രത്നാകരൻ എന്നിവരും അഭിനയിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com