ഹമാസ് ഭീകരസംഘടനയല്ല ; ഇസ്രയേലിനെതിരെ തിരിച്ചടിക്കണമെന്ന് ജി സുധാകരൻ |G Sudhakaran

ആധുനിക ആയുധങ്ങൾ സമാഹരിച്ച് ഇസ്രയേലിനെതിരെ അവർ പോരാടണം.
G sudhakaran
Published on

മലപ്പുറം: ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരാക്കണമെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരന്‍. ഹമാസ് അത്രവലിയ ഭീകരസംഘടനയൊന്നുമല്ല. ഇസ്രയേലിനെതിരെ ഹമാസ് തിരിച്ചടിക്കുകയാണ് വേണ്ടത്.പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് ജി. സുധാകരന്റെ പ്രസ്താവന.

ആധുനിക ആയുധങ്ങൾ സമാഹരിച്ച് ഇസ്രയേലിനെതിരെ അവർ പോരാടണം.ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ബോംബ് വീഴണം. എന്നാൽ മാത്രമേ പ്രശ്‌നം തീരുകയുള്ളൂ. ഇസ്രയേല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡസന്‍ കണക്കിന് ആളുകളെ കൊന്നു. ഇതുപോലൊരു അതിക്രമം ലോകത്ത് എവിടെയും നടന്നിട്ടില്ല. എന്തിനാണ് ഐക്യരാഷ്ട്ര സഭ? ഇസ്രയേലിനെതിരേ പ്രമേയം കൊണ്ടുവന്നാല്‍ അമേരിക്ക വീറ്റോ ചെയ്യും. ആര്‍ക്കും വീറ്റോ പവര്‍ വേണ്ട. ഇന്ത്യ അനങ്ങുന്നില്ല. കാരണം ഇസ്രയേലുമായി സൗഹൃദമാണ്.

കേരളത്തിലെ കോളേജുകളിൽ സംഘടനകൾ ഉണ്ടെങ്കിലും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളോ പ്രകടനങ്ങളോ ഇല്ലെന്നും ജി സുധാകരൻ പറഞ്ഞു. പഠനം, ജോലി നേടൽ എന്നത് മാത്രമാണ് ലക്ഷ്യം. 2024ലെ മൻമോഹൻ സിംഗിന്റെ ഭരണം മുതലാണ് ഈ പ്രവണത തുടങ്ങിയതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com