

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് അടിയന്തര ശാസ്ത്രക്രിയ. ഹൃദയദമനിയിൽ ബ്ലോക്ക് കണ്ടതിനെ തുടർന്നാണ് ആനന്ദകുമാറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആനന്ദകുമാർ ചികിത്സയിലുള്ളത്.ആനന്ദകുമാറിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നോട്ടീസ് അയച്ചിരുന്നു.