അര ടണ്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി:60000 രൂപ പിഴ ചുമത്തി സ്‌ക്വാഡ് | Plastic

അര ടണ്ണില്‍ അധികം നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലേറ്റുകളും ഗ്ലാസ്സുകളും കണ്ടെടുത്തു പിഴ ചുമത്തി.
plastic waste
TIMES KERALA
Updated on

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടു ദിവസത്തിനിടയില്‍ അര ടണ്ണില്‍ അധികം നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലേറ്റുകളും ഗ്ലാസ്സുകളും കണ്ടെടുത്തു പിഴ ചുമത്തി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ രണ്ട് സ്ഥാപനങ്ങളുടെ ഗോഡൗണുകളില്‍ നിന്നായി 299 കിലോഗ്രാം നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും പതിനായിരം രൂപ വീതം സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. മീഞ്ച ഗ്രാമപഞ്ചായത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും , കടകളില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച 150 കി. ഗ്രാം നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് ഉടമകള്‍ക്ക് 10000 രൂപ വീതം പിഴ ചുമത്തി. പൈവളികെ പഞ്ചായത്തിലെ സൂപ്പര്‍ മാര്‍കറ്റില്‍ നിന്നും 50 കിലോഗ്രാം നിരോധിത ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി 10000 രൂപ പിഴ ചുമത്തി. പിടിച്ചെടുത്ത നിരോധിത ഉല്‍പ്പന്നങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന എം സി എഫ് മുഖേന , ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് പുന:ചംക്രമണത്തിന് വിടുന്നതിനായി നിര്‍ദ്ദേശം നല്‍കി.നിരോധിത ഉത്പന്നങ്ങള്‍ പ്രത്യേക വാഹനങ്ങളില്‍ അനധികൃതമായി കടകളില്‍ ചില ഏജന്‍സികള്‍ എത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, അംഗങ്ങളായ ടി സി ഷൈലേഷ്, വി എം ജോസ് , പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ മനോഹരന്‍, ക്ലാര്‍ക്ക് മഞ്ചേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. (Plastic)

Related Stories

No stories found.
Times Kerala
timeskerala.com