

പത്തനംതിട്ട : പൊതുജനങ്ങളുടെ സ്വകാര്യ വിവരങ്ങളായ ഫോൺ കോൾ രേഖകളും ലൊക്കേഷൻ വിവരങ്ങളും ചോർത്തി നൽകിയിരുന്ന ഹാക്കറെ പത്തനംതിട്ടയിൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ കോട്ടമുകൾ സ്വദേശിയായ ജോയൽ വി. ജോസ് (23) ആണ് പിടിയിലായത്. ഇയാളെ സമീപിക്കുന്നവർക്ക് വേണ്ടിയാണ് ജോയൽ അനധികൃതമായി വിവരങ്ങൾ ചോർത്തി നൽകിയിരുന്നത്.(Hacker arrested for leaking phone call and location information in Pathanamthitta)
എസ്.പി.യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടാൻ സൈബർ പോലീസിന് കഴിഞ്ഞത്. ഗൗരവമേറിയ മറ്റ് സുരക്ഷാ വിവരങ്ങൾ ഇയാൾ ചോർത്തി നൽകിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് സംശയിക്കുന്നുണ്ട്.
പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിൻ്റെ വ്യാപ്തിയെക്കുറിച്ചും ഇയാളുടെ ഇടപാടുകാരെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.