

കൊച്ചി: 'ഹാൽ' (Haal) സിനിമ വിവാദത്തിൽ റീ എഡിറ്റ് ചെയ്ത ശേഷം വീണ്ടും സെൻസർ ബോർഡിനെ സമീപിക്കാൻ നിർമ്മാതാക്കൾക്ക് നിർദേശം നൽകിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സിനിമയിൽ 'ധ്വജ പ്രണാമം', 'ആഭ്യന്തര ശത്രുക്കൾ', 'ഗണപതി വട്ടം', 'സംഘം കാവലുണ്ട്' എന്നീ സംഭാഷണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം പൂർണ്ണമായും ഒഴിവാക്കണമെന്നും ഒരു രംഗത്തിലെ രാഖി മറയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കോടതി രംഗങ്ങളിലെ ചില സംഭാഷണങ്ങളും ഒഴിവാക്കാൻ ഉത്തരവുണ്ട്.
സെൻസർ ബോർഡ് നേരത്തെ നിർദേശിച്ച 19 മാറ്റങ്ങളിൽ പലതും അംഗീകരിക്കുന്നതാണ് ഹൈക്കോടതിയുടെ നടപടി. 'ധ്വജ പ്രണാമ'ത്തിലെ 'ധ്വജ' എന്ന പദം മ്യൂട്ട് ചെയ്യണമെന്നും മതാടിസ്ഥാനത്തിലുള്ള വിവാഹത്തിൻ്റെ കണക്ക് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. റീ എഡിറ്റ് ചെയ്ത പതിപ്പ് സെൻസർ ബോർഡിന് സമർപ്പിക്കാനും, പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ സിനിമയുടെ പ്രദർശനാനുമതി സംബന്ധിച്ച് സെൻസർ ബോർഡ് തീരുമാനം എടുക്കണമെന്നും ജസ്റ്റിസ് വിജി അരുൺ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഷെയിൻ നിഗം നായകനായ ചിത്രമാണ് 'ഹാൽ.'
The Kerala High Court, while instructing the producers of the film 'Haal' to resubmit a re-edited version to the Censor Board, has ordered the deletion or muting of several controversial dialogues and scenes. The court explicitly banned the use of phrases such as 'Sangham Kaaval Undu' (The Sangh is guarding), 'Dhwaja Pranamam' (Flag Salute), 'Aabhyanthara Sathrukkal' (Internal Enemies), and 'Ganapathi Vattam' (a reference to Ganapathi).