
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി എച്ച്.വെങ്കിടേഷിനെ നിയമിച്ചു.
നിലവിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഡിജിപി സ്ഥാനക്കയറ്റത്തോടെ ഫയര്‍ഫോഴ്സ് മേധാവിയായി പോകുന്നതിനാലാണ് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
നിലവിൽ ക്രൈംബ്രാഞ്ച് -സൈബര്‍ ഓപ്പറേഷൻസ് വിഭാഗം എഡിജിപിയാണ് എച്ച് വെങ്കിടേഷ്. മനോജ് എബ്രഹാം നാളെ ഫയര്‍ഫോഴ്സ് മേധാവിയായി ചുമതലയേൽക്കും.