തൃശൂർ : യൂട്യൂബറായ ജാസ്മിൻ ജാഫർ ഗുരുവായൂർ ക്ഷേത്രക്കുളത്തിലിറങ്ങി കാൽ കഴുകി റീൽസ് ചിത്രീകരിച്ച സംഭവത്തിൽ നാളെ കുളത്തിൽ പുണ്യാഹം നടത്തും. 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കും. (Guruvayur Temple is set to undergo purification rituals)
നാളെ രാവിലെ മുതൽ തന്നെ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. അതിനാൽ നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.