ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ അടുത്ത മേല്‍ശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം മൂർത്തിയേടം സുധാകരൻ നമ്പൂതിരി (59)യെ തെരഞ്ഞെടുത്തു.ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ ആറു മാസത്തേക്കാണ് കാലാവധി. 51 പേരിൽ നിന്നാണ് ഇദ്ദേഹത്തെ മേൽശാന്തിയായി തെരഞ്ഞെടുത്തത്.
നിലവിലെ മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരിയാണ് പുതിയ മേൽശാന്തിയെ നറുക്കെടുത്തത്. പുതിയ മേൽശാന്തി 12 ദിവസത്തെ ഭജനയ്ക്കുശേഷം 30ന് രാത്രി ചുമതലയേൽക്കും. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. പ്രിൻസിപ്പലാണ്.