ഗൾഫ് രാജ്യങ്ങളിൽ നൂറിലധികം ഒഴിവുകൾ' വിജ്ഞാനകേരളം വെർച്വൽ തൊഴിൽമേള ജനുവരി നാളെ | Job Fair

തൊഴിലന്വേഷകർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി ജനുവരി 17 വരെ അപേക്ഷിക്കാം.
 job fair
Updated on

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജനുവരി 17 ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് മേള നടക്കുന്നത്. കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പുന്നപ്ര, കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ് ചേർത്തല എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിൽ കാഷ്യർ, സെയിൽസ് എക്സിക്യൂട്ടീവ്, സെക്യൂരിറ്റി സ്റ്റാഫ്, ഡ്രൈവർ തുടങ്ങിയ തസ്തികകളിലായി നൂറിലധികം ഒഴിവുകളുണ്ട്. കൂടാതെ പ്രമുഖ കമ്പനികളിലായി ബ്രാഞ്ച് മാനേജർ, അക്കൗണ്ട് മാനേജർ, ഫിസിയോതെറാപ്പിസ്റ്റ്, കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, പ്രോസസ് ട്രെയിനി കൺസൽട്ടന്റ്, പ്ലേസ്മെന്റ് ഹെഡ്, മീഡിയ ഹെഡ് തുടങ്ങി വിവിധ തസ്തികകളിലായി ആയിരത്തോളം ഒഴിവുകളാണുള്ളത്. തൊഴിലന്വേഷകർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി ജനുവരി 17 വരെ അപേക്ഷിക്കാം. പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം വെർച്വൽ തൊഴിൽ മേള എന്ന് സെർച്ച് ചെയ്ത് അനുയോജ്യമായ തൊഴിൽ മേഖലയിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8078310312 എന്ന നമ്പറിൽ ബന്ധപ്പെടാം. ( Job Fair)

Related Stories

No stories found.
Times Kerala
timeskerala.com