
തിരുവനന്തപുരം : വേനൽക്കാലത്ത് അമീബിക് മസ്‌തിഷ്‌ക്ക ജ്വരം പിടിപെടാവുന്നതിനാൽ അതിനെതിരെ അവബോധം ഉണർത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. രോഗത്തെ പ്രതിരോധിക്കാനായി ഏകാരോഗ്യത്തിൽ അധിഷ്ഠിതമായി മാർഗരേഖ പുതുക്കിയെന്ന് അവർ അറിയിച്ചു. (Guidelines issued for amoebic encephalitis)
രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവയ്ക്കുള്ള സമഗ്ര ആക്ഷൻപ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്. എല്ലാ ആശുപത്രികളും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.
വേനൽക്കാലത്തിന് തൊട്ടു മുൻപ് തന്നെ അവബോധം ശക്തമാക്കണം. അമീബിക് മസ്‌തിഷ്‌ക്ക ജ്വരം റിപ്പോർട്ട് ചെയ്ത കുളങ്ങൾക്ക് സമീപം അവബോധ ബോർഡുകൾ സ്ഥാപിക്കുകയും വേണം.