നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് യുവതി | Guide wire

റിപ്പോർട്ട് ലഭിക്കുന്നത് വൈകുന്നുവെന്നും അവർ പറഞ്ഞു
Guide wire stuck in chest, Woman says she has lost faith in government

തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെയുണ്ടായ ഗുരുതര വീഴ്ചയെ തുടർന്ന് രണ്ടുമാസമായി നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിക്കിടക്കുന്ന കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യ, വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് ആശങ്കയിൽ. റിപ്പോർട്ട് വൈകുന്നതിൽ ആരോഗ്യവകുപ്പിനെതിരെ കടുത്ത വിമർശനമാണ് സുമയ്യ ഉന്നയിച്ചത്.(Guide wire stuck in chest, Woman says she has lost faith in government)

വിദഗ്ധസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിനായി രണ്ടുമാസം മുമ്പ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കൃത്യമായ മറുപടി ഫോണിലൂടെ ലഭിക്കാത്തതിനെ തുടർന്ന് നേരിട്ടെത്തിയപ്പോഴാണ് അപേക്ഷ പോലും ഡയറക്ടർ കണ്ടത്. റിപ്പോർട്ട് ഡിസംബർ രണ്ടാം തീയതി നൽകാമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നതെങ്കിലും, ഇതിൽ വിശ്വാസമില്ലെന്ന് സുമയ്യ പറഞ്ഞു.

"സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. കുറ്റക്കാരായവർക്കെതിരെ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് വിദഗ്ധസമിതി സ്വീകരിക്കുന്നത്," സുമയ്യ ആരോപിച്ചു. വിദഗ്ധസമിതി റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തുടർ നിയമനടപടികളിലേക്ക് കടക്കാൻ സാധിക്കൂ. രണ്ടാം തീയതി റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അവർ മുന്നറിയിപ്പ് നൽകി.

സുമയ്യയുടെ നെഞ്ചിൽ നിന്ന് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു മെഡിക്കൽ ബോർഡിൻ്റെ പ്രാഥമിക വിലയിരുത്തൽ. ധമനികളോട് ഒട്ടിച്ചേർന്നതിനാൽ, ഗൈഡ് വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണ്ണമാകും എന്നായിരുന്നു ബോർഡിൻ്റെ നിഗമനം.

Related Stories

No stories found.
Times Kerala
timeskerala.com