
തിരുവനന്തപുരം : ജിഎസ്ടിയിലെ 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കിയ നടപടിയിൽ പ്രതികരിച്ച് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നികുതി കുറയുന്നതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. അത് സംസ്ഥാന സർക്കാർ നടത്തിയ പഠനത്തിലൂടെയാണ് വ്യക്തമായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നികുതി കുറയ്ക്കുമ്പോൾ ഉപഭോക്താക്കൾക്ക് അതിന്റെ പ്രയോജനം ലഭിക്കാതെ, കമ്പനികൾ ലാഭം കൊയ്യും. ഇത് സംസ്ഥാന സർക്കാരിന് വലിയതോതിൽ നഷ്ടം വരുമെന്നും കേന്ദ്രത്തിന് മറ്റ് വരുമാന മാർഗ്ഗങ്ങൾ ഉണ്ടെന്നും സംസ്ഥാനങ്ങളുടെ നഷ്ടം നികത്തുന്നതും ചർച്ച ചെയ്യണമെന്ന് ബാലഗോപാൽ വ്യക്തമാക്കി.ജി.എസ്.ടി.യുമായി ബന്ധപ്പെട്ട നിർണായക യോഗം സെപ്റ്റംബർ അവസാനത്തോടെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജിഎസ്ടിയിൽ ഭേദഗതി വരുന്നതോടെ 5%, 18% സ്ലാബുകളാകും നികുതിഘടനയില്‍ ഉണ്ടാകുക. 12%, 28% സ്ലാബുകള്‍ ഒഴിവാക്കും. ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായ ആറംഗ സമിതിയാണ് ശിപാര്‍ശക്ക് അംഗീകാരം നല്‍കിയത്