തൃശൂർ : ജി എസ് ടി വകുപ്പ് ഓപ്പറേഷൻ ആർക്കൻസ്റ്റോൺ എന്ന പേരിൽ തൃശൂരിലെ സ്വർണാഭരണ ശാലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വെളിപ്പെട്ടത് 100 കോടിയിലേറെ രൂപയുടെ നികുതി വെട്ടിപ്പ്. (GST inspection at Thrissur Jewelleries)
ചരക്ക്, സേവന നികുതി വകുപ്പ് കമ്മീഷണർ അറിയിച്ചത് ഇക്കൂട്ടത്തിൽ 2 കോടിയിലധികം രൂപ നികുതി, പിഴ ഇനത്തിൽ സർക്കാരിലേക്ക് ഈടാക്കിയതായാണ്. 16 സ്വർണ്ണവ്യാപാരികളുടെ സ്ഥാപനങ്ങളിലും, വസതികളിലുമായി 42 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
കണക്കിൽപ്പെടാത്ത 36 കിലോയോളം സ്വർണ്ണം അനധികൃതമായി സൂക്ഷിച്ചിരുന്നുവെന്നും കണ്ടെത്തി.