അരൂരില്‍ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍; അറസ്റ്റ്

ചെറിയ പ്ലാസ്റ്റിക് കുപ്പികൾ മുറിച്ച ശേഷം ഇതിൽ യുവാവ് കഞ്ചാവിൻ്റെ വിത്ത് പാകുകയായിരുന്നു
Growing cannabis at home
Published on

അരൂർ തുറവൂരിൽ വീട്ടിൽ കഞ്ചാവ് ചെടി നട്ടുപിടിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർഥിയടക്കം മൂന്ന് പേർ പൊലീസ് അറസ്റ്റിൽ. അരൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ അരൂർ സ്റ്റേഷൻ ഇൻസ്പെക്‌ടർ കെ.ജി.പ്രതാപ് ചന്ദ്രൻ, സബ് ഇൻസ്പെക്ടർ ഗീതുമോൾ എന്നിവരടങ്ങുന്ന സംഘം ചന്തിരൂരിലെ വീടിന് പിന്നിൽ നിന്നുമാണ് 12 കഞ്ചാവ് ചെടികൾ കണ്ടെത്തുന്നത്.

ചെറിയ പ്ലാസ്റ്റിക് കുപ്പികൾ മുറിച്ച ശേഷം ഇതിൽ യുവാവ് കഞ്ചാവിൻ്റെ വിത്ത് പാകുകയായിരുന്നു. കഞ്ചാവ് ചെടിക്ക് 12 സെന്റീമീറ്റർ പൊക്കമുണ്ട്. പ്രതികളെ ഇന്ന് ജൂവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കും.

Related Stories

No stories found.
Times Kerala
timeskerala.com