നീ​ർ​നാ​യ​യുടെ ആക്രമണത്തിൽ ഗൃ​ഹ​നാ​ഥ​ന്‍റെ കാ​ലി​ന് പ​രി​ക്ക് | River Otter attack

മൂ​ന്ന് വി​ര​ലു​ക​ൾ​ക്ക് ആ​ഴ​മാ​യ മു​റി​വു​ണ്ട്.
otters attack

കോ​ട്ട​യം : നീ​ർ​നാ​യ​യുടെ ആക്രമണത്തിൽ ഗൃ​ഹ​നാ​ഥ​ന്‍റെ കാ​ലി​ന് പ​രി​ക്ക്. തി​രു​വാ​ർ​പ്പ് ക​രി​യി​ൽ കെ.​എ. എ​ബ്ര​ഹാ​മി​നെ​യാ​ണ് നീ​ർ​നാ​യ ക​ടി​ച്ച​ത്. എ​ബ്ര​ഹാ​മി​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റു.

ഇ​ന്ന് വൈ​കു​ന്നേ​രം 5.30 നാ​യി​രു​ന്നു സം​ഭ​വം നടന്നത്. പാ​ട​ത്തു​നി​ന്നും വ​ന്ന​തി​നു ശേ​ഷം മീ​ന​ച്ചി​ലാ​റി​ന്‍റെ കൈ​വ​ഴി​യാ​യ തോ​ട്ടി​ൽ തു​ണി ക​ഴു​കി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ൾ കാ​ലി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് വി​ര​ലു​ക​ൾ​ക്ക് ആ​ഴ​മാ​യ മു​റി​വു​ണ്ട്. എ​ബ്ര​ഹാ​മി​നെ ഉ​ട​ൻ ത​ന്നെ കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.

Related Stories

No stories found.
Times Kerala
timeskerala.com