Kerala
‘വിഷത്തിന്റെ പ്രവർത്തനരീതി ഗ്രീഷ്മ ഇന്റർനെറ്റിൽ സെർച്ച് ചെയ്തു; ഷാരോൺ വധത്തിൽ ഡിജിറ്റൽ തെളിവുമായി പ്രോസിക്യൂഷൻ
തിരുവനന്തപുരം: വിചാരണ നടക്കുന്ന ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്‌ക്കെതിരെ കോടതിയിൽ ഡിജിറ്റൽ തെളിവുമായി പ്രോസിക്യൂഷൻ. വിഷത്തിന്റെ പ്രവർത്തനരീതി ഗ്രീഷ്മ കൊലപാതകം നടത്തിയ ദിവസം രാവിലെ ഇന്റർനെറ്റിൽ തിരഞ്ഞതായി തെളിവ്.
പാരാക്വാറ്റ് എന്ന കളനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവർത്തനരീതിയും വിഷം ഉള്ളിൽ ചെന്നാൽ ഒരാൾ എത്ര നേരം കൊണ്ട് മരിക്കുമെന്നുമാണ് ഗ്രീഷ്മ വെബ്‌സെർച്ച് നടത്തിയത്. ഷാരോണിന്റെയും ഗ്രീഷ്മയുടെയും ഫോണിലെ ഡിജിറ്റൽ തെളിവുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
സൈനികോദ്യോഗസ്ഥനുമായി വിവാഹനിശ്ചയം നടത്തിയതിന് ശേഷം ഗ്രീഷ്മ ഷാരോണുമായി തൃപ്പരപ്പിലെ ഹോട്ടലിൽ താമസിച്ചിരുന്നു. കോടതിയിൽ നടന്ന വിചാരണയ്ക്കിടെ ഗ്രീഷ്മയെ ഇതേ ഹോട്ടൽ മാനേജർ തിരിച്ചറിഞ്ഞു