
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ അട്ടക്കുളങ്ങര വനിതാ ജയിലിലെ ഇക്കൊല്ലത്തെ ആദ്യ തടവുകാരി. ജയിലിലെ 14ാം േബ്ലാക്കിൽ 11-ാം നമ്പർ സെല്ലിൽ രണ്ട് റിമാൻഡ് പ്രതികൾക്കൊപ്പം 24ാമത്തെ തടവുകാരിയാണ് ഗ്രീഷ്മ. 1/2025 എന്ന നമ്പറാണ് ഗ്രീഷ്മയുടേത്. (Greeshma)
വിചാരണക്കാലത്തും ഗ്രീഷ്മ ഇതേ സെല്ലിൽ തന്നെയായിരുന്നു. എന്നാൽ, സഹതടവുകാരുടെ പരാതിയെത്തുടർന്ന് കഴിഞ്ഞവർഷം സെപ്റ്റംബറിൽ മാവേലിക്കര വനിതാ സ്പെഷൽ ജയിലിലേക്ക് മാറ്റി. വധശിക്ഷ ലഭിച്ചവരെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നാണ്. എന്നാൽ, അപ്പീൽ സാഹചര്യമുള്ളതിനാൽ അതുണ്ടായില്ല.