
ആകാശയാത്രയെന്ന മോഹം യാഥാര്‍ഥ്യമായതോടെ സ്വപ്നങ്ങള്‍ക്കും ചിറകുകളുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ സേനാംഗങ്ങള്‍. മാലിന്യ സംസ്‌കരണ രംഗത്ത് സമര്‍പ്പിത സേവനം നടത്തുന്ന സേനാംഗങ്ങള്‍ക്കായി ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും കൈകോര്‍ത്തൊരുക്കിയ വിമാനയാത്രയാണ് അവിസ്മരണീയ അനുഭവമായത്.
40 അംഗങ്ങളുമായി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കൊച്ചിയിലേക്ക് ഇന്‍ഡിഗോ വിമാനത്തിലായിരുന്നു യാത്ര. കൊച്ചിയില്‍ മെട്രോ റെയില്‍, വാട്ടര്‍ മെട്രോ എന്നിവയിലും യാത്ര ചെയ്ത സംഘം ഹില്‍ പാലസ്, മറൈന്‍ ഡ്രൈവ്, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലെ മനോഹര കാഴ്ചകളും ആസ്വദിച്ച് ബസിലാണ് തിരികെയെത്തിയത്. .
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി, സ്ഥിരം സമിതി അധ്യക്ഷരായ പി ബാബുരാജന്‍, എം സിന്ധു, മെമ്പര്‍ വി ജയദേവന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഫസ്‌ന എന്നിവര്‍ ഹരിത കര്‍മസേനാംഗങ്ങള്‍ക്കൊപ്പം യാത്രയില്‍ പങ്കാളികളായി. നേരത്തെ വയോജനങ്ങള്‍ക്കായും വിമാനയാത്ര സംഘടിപ്പിച്ചിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി പറഞ്ഞു.