ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ഗ്രീവ്സ് എല്‍ട്രാ സിറ്റി എക്സ്ട്രാ കേരളത്തില്‍ പുറത്തിറക്കി

ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി  ഗ്രീവ്സ് എല്‍ട്രാ സിറ്റി എക്സ്ട്രാ കേരളത്തില്‍ പുറത്തിറക്കി
Updated on

കൊച്ചി: ഗ്രീവ്സ് കോട്ടണ്‍ ലിമിറ്റഡിന്‍റെ ഇ-മൊബിലിറ്റി വിഭാഗമായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (ജെഇഎംഎല്‍) ഗ്രീവ്സ് എല്‍ട്രാ സിറ്റിയുടെ മെച്ചപ്പെടുത്തിയ വകഭേദമായ ഗ്രീവ്സ് എല്‍ട്രാ സിറ്റി എക്സ്ട്രാ കേരള വിപണിയില്‍ അവതരിപ്പിച്ചു. നഗര ഗതാഗതത്തിന് അനുയോജ്യമായ തരത്തിലാണ് രൂപകല്‍പന.

പ്രകടനക്ഷമത, സാങ്കേതികവിദ്യ, സുരക്ഷ എന്നിവയുടെ ശക്തമായ സംയോജനത്തിലൂടെ ദൈനംദിന നഗര ഗതാഗതത്തെ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 'എവരിതിങ് എക്സ്ട്രാ' എന്ന ലേബലിലാണ് എല്‍ട്രാ സിറ്റി എക്സ്ട്രാ എത്തുന്നത്.

170 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കുന്ന വാഹനം പവര്‍ മോഡില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കും. ഡിസ്റ്റന്‍സ്-ടു-എംപ്റ്റി (ഡിടിഇ), നാവിഗേഷന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന 6.2 ഇഞ്ച് പിഎംവിഎ ഡിജിറ്റല്‍ ക്ലസ്റ്റര്‍ നഗര യാത്രകള്‍ കൂടുതല്‍ സുഗമമാക്കും. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സിനും സൗകര്യത്തിനുമായി 12 ഇഞ്ച് റേഡിയല്‍ ട്യൂബ്ലെസ് ടയറുകളാണ് എല്‍ട്രാ സിറ്റി എക്സ്ട്രായില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒറ്റ ചാര്‍ജില്‍ ബെംഗളൂരില്‍ നിന്ന് റാണിപ്പെട്ടിലേക്ക് 324 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് എല്‍ട്രാ സിറ്റി എക്സ്ട്രാ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന റേഞ്ചുള്ള ഇലക്ട്രിക് ത്രീ-വീലറെന്ന നേട്ടവും ഇതോടൊപ്പം എല്‍ട്രാ സിറ്റി എക്സ്ട്രാ സ്വന്തമാക്കി.

സുരക്ഷയും വിശ്വാസ്യതയുമാണ് എല്‍ട്രാ സിറ്റി എക്സ്ട്രായുടെ രൂപകല്‍പനയുടെ അടിസ്ഥാനം. വലിയ 180എംഎം ബ്രേക്ക് ഡ്രമ്മുകള്‍, ബലപ്പെടുത്തിയ സൈഡ് പാനലുകള്‍, റിയര്‍ വിഷ്വല്‍ ബാരിയര്‍ എന്നിവ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ശക്തമായ സംരക്ഷണം ഉറപ്പാക്കും. 4-5 മണിക്കൂറില്‍ ഫുള്‍ ചാര്‍ജ് ചെയ്യാം. 5 വര്‍ഷം അല്ലെങ്കില്‍ 1.2 ലക്ഷം കിലോമീറ്റര്‍ ബാറ്ററി വാറന്‍റിയും, 3 വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ വാഹന വാറന്‍റിയും എല്‍ട്രാ സിറ്റി എക്സ്ട്രാ ഉടമകള്‍ക്ക് ഉറപ്പുനല്‍കുന്നു. വില 3,57,000 രൂപ മുതല്‍ ആരംഭിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com