കൊച്ചി : കൊച്ചി വടുതലയിൽ പതിനാലുകാരന് ലഹരി നൽകിയ കേസിൽ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്‌സാണ്ടർ ആണ് പിടിയിലായത്.കുട്ടിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മദ്യവും കഞ്ചാവും നൽകിയെന്നാണ് കേസ്.
14-കാരന്റെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് മരിച്ചു. അമ്മ രണ്ടാമത് വിവാഹം കഴിച്ച് സമീപത്തുതന്നെ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.അമ്മൂമ്മയ്‌ക്കൊപ്പമാണ് 14-കാരന്‍ വര്‍ഷങ്ങളായി കഴിയുന്നത്.അമ്മൂമ്മ ഇല്ലാത്ത സമയത്താണ് അമ്മൂമ്മയുടെ സുഹൃത്ത് ലഹരി നൽകിയത്.
2024 ഡിസംബറിലെ ക്രിസ്മസ് അവധിക്കാലത്ത് അമ്മൂമ്മയുടെ വീട്ടിൽവച്ചാണ് ഭീഷണിപ്പെടുത്തി മദ്യവും കഞ്ചാവും നൽകിയതെന്ന് ഒമ്പതാംക്ലാസുകാരൻ മൊഴി നൽകി. കുട്ടിയുടെ കൂട്ടുകാരനാണ് പതിനാലുകാരനെ ലഹരിക്കടിമയാക്കിയെന്ന വിവരം രണ്ടാനച്ഛനെ അറിയിച്ചത്.
ഇതേത്തുടര്‍ന്ന് കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് വനിതാ സ്റ്റേഷനില്‍ പ്രവീണിനെതിരേ പരാതി നല്‍കി. തുടര്‍ന്ന് പ്രതിക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രദേശത്തെ യുവാക്കള്‍ രംഗത്തുവരികയും മാധ്യമങ്ങളെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.പ്രവീണിന്റെ ആൺ–പെൺ സുഹൃത്തുക്കൾ ഇടയ്ക്ക് വീട്ടിൽ വരുമെന്നും എല്ലാവരും ചേർന്ന് ലഹരി ഉപയോഗിക്കാറുണ്ടെന്നും ലഹരി കടത്താൻ തന്നെ ഉപയോഗിച്ചിരുന്നുവെന്നും കുട്ടി പറയുന്നു.