കൊടും ക്രൂരത : കൊല്ലം ചവറയിൽ മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി കട്ടിലിനടിയിൽ സൂക്ഷിച്ചു; ചെറുമകൻ കസ്റ്റഡിയിൽ

Crime Scene
gorodenkoff
Updated on

കൊല്ലം: ചവറയിൽ നാടിനെ നടുക്കിയ കൊലപാതകത്തിൽ വയോധിക കൊല്ലപ്പെട്ടു. ചവറ വട്ടത്തറ സ്വദേശിനി സുലേഖ ബീവി (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ചെറുമകൻ ഷഹനാസാണെന്ന് (28) പോലീസ് സ്ഥിരീകരിച്ചു. ഇയാളെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തു. സുലേഖ ബീവിയുടെ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. തലയറുത്ത് പ്രത്യേകം കവറിലാക്കി സൂക്ഷിച്ചുവെന്നും വിവരമുണ്ട്.

ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം നടന്നത്.

ഷഹനാസ് ലഹരിക്ക് അടിമയാണെന്ന് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പെൻഷൻ പണം ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള പകയാണ് ക്രൂര കൊലയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഏറെ പണിപ്പെട്ടാണ് ഷഹനാസിനെ കീഴ്പ്പെടുത്തിയത്.

അതേസമയം , കൊലപാതകം കണ്ട ഷഹനാസിൻ്റെ മാതാവും കൊല്ലപ്പെട്ട സുലേഖ ബീവിയുടെ മകളുമായ മുംതാസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മുംതാസിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ഷഹനാസ് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് അയൽവാസികൾ പറയുന്നു. ലഹരിക്ക് അടിമയായ ഇയാളെ നാട്ടിൽ ഒരു നിമിഷം പോലും നിർത്തരുതെന്ന് ആവശ്യപ്പെട്ട് രോഷാകുലരായ നാട്ടുകാർ ശക്തമായ പ്രതിഷേധം ഉയർത്തി. സംഭവത്തിൽ നാട്ടുകാരുടെ വിശദമായ മൊഴി പോലീസ് ശേഖരിച്ചു വരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com